പാഠം 22: വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ.

മന്നാ ആയും മേഘത്തണലായുമൊക്കെ ദൈവത്തിന്റെ നിസ്സീമമായ കരുതല്‍ അനുഭവിച്ചറിഞ്ഞിട്ടും ഇടറിപ്പോയ ഇസ്രായേല്‍ ജനതയെ പലപ്പോഴും നാം പഴിക്കാറുണ്ട്. പക്ഷെ ഇന്നോ..?

മന്നാ വര്‍ഷിച്ചവന്‍ തന്നെ മന്നാ ആയി മനുഷ്യനില്‍ കുടികൊള്ളുന്നു. ഒന്നോർത്തു നോക്കുക, വിശുദ്ധ കുര്‍ബാനയായി അവന്‍ നമ്മെ സ്വന്തമാക്കുമ്പോൾ ഇസ്രായേല്‍ ജനത്തെക്കാളും അതിലുപരി കൂടെ നടന്നവരെക്കാളും മാറിടത്തില്‍ ചാരിക്കിടന്നവനെക്കാളുമൊക്കെ അനുഗ്രഹിക്കപ്പെട്ടവനായി അവന്‍ ഉയര്‍ത്തിക്കാട്ടുന്നത് എന്നെയും നിന്നെയുമാണ്.

ഇടറിപ്പോകാതിരിക്കാന്‍ ദിവ്യകാരുണ്യത്തോട് ഒപ്പമായിരിക്കാം. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കകട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.