പാഠം 2: വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

ദൈവത്തിന്റെ രക്ഷാകരപദ്ധതി ക്രിസ്തുകേന്ദ്രീകൃതം എന്നതിനേക്കാൾ വിശുദ്ധ കുർബാനാകേന്ദ്രീകൃതമാണ്. അപ്പോൾ എന്താണ് വിശുദ്ധ കുർബാന..?

വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഔദ്യോഗിക പഠനമായ Ecclesia de Eucharistia എന്ന ചാക്രികലേഖനത്തിൽ പറയുന്നത് ‘വിശുദ്ധ കുർബാന വിശ്വാസത്തിന്റെ രഹസ്യം’ എന്നാണ്. മിശിഹാരഹസ്യങ്ങളുടെ, ഈശോയുടെ ജനന-പരസ്യജീവിത, പീഡാനുഭവമരണ-ഉത്ഥാനരഹസ്യങ്ങളുടെ ആഘോഷമാണ് വിശുദ്ധ കുർബാന.

ബലിയർപ്പിക്കാനെത്തുന്ന ഓരോ ക്രൈസ്തവനും അവളുടെ/അവന്റെ ജീവിതം ഈശോയുടെ ജീവിതത്തോടു ചേർത്ത് അർപ്പിക്കുന്നു. മിശിഹാരഹസ്യങ്ങളുടെ അൾത്താരയിൽ പിതാവായ ദൈവത്തിന് എന്റെ, ജീവിതത്തിന്റെ കുർബാന..!അതുകൊണ്ടാണ് വിശുദ്ധ കുർബാന നമുക്ക് ദൈവത്തിന്റെ അവർണ്ണനീയമായ ദാനമാകുന്നത്.

നമുക്ക് പഠിക്കാം, ഈശോയുടെ ജനന-പരസ്യജീവിത-പീഡാനുഭവമരണ-ഉത്ഥാനരഹസ്യങ്ങളുടെ ആഘോഷമാണ് വിശുദ്ധ കുർബാന. ഒപ്പം എന്റെ ജീവിതത്തിന്റേയും.