പാഠം 43: വിശുദ്ധ കുർബ്ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ.

വിശുദ്ധ കുർബ്ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നാം ഒരു ദിവസം എത്ര പ്രാവശ്യം വിശുദ്ധ കുർബ്ബാനയിലെ ഈശോയെ സന്ദർശിക്കാറുണ്ട്. പ്രിയപ്പെട്ടവരെ കാണാനും അവരോടൊത്ത് ആയിരിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ. അങ്ങനെയെങ്കിൽ, നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഈശോയോട് കൂടെ ആയിരിക്കാൻ, ഒരു ദിവസം തന്നെ പലവട്ടം അവിടുത്തോട്‌ കൂടെ ആയിരിക്കാൻ, അവിടുത്തെ സന്ദർശിക്കാൻ നമുക്ക് ഇടയാകട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.