ജീവിതം ദുരിതപൂർണ്ണമാകുന്ന അവസ്ഥയിൽ നന്ദിയുടെ മനോഭാവം സ്വന്തമാക്കാൻ ചെയ്യേണ്ടത്

കഷ്ടപ്പാടുകളും കൃതജ്ഞതാ മനോഭാവവും. രണ്ട് വൈരുദ്ധ്യം നിറഞ്ഞ അവസ്ഥകൾ. ജീവിതത്തിൽ എല്ലാം നന്നായി നടക്കുമ്പോൾ ചിരിക്കാനും ദൈവത്തോട് നന്ദി പറയാനും സാധിച്ചെന്നു വരും. എന്നാൽ ദുരിതങ്ങളും കഷ്ടപ്പാടുകളും ജീവിതത്തെ ചുറ്റിവരിയുമ്പോൾ അവയെക്കുറിച്ചോർത്ത് ദൈവത്തോട് നന്ദി പറയാൻ പലർക്കും സാധിക്കാറില്ല. വലിയ അരൂപി സ്വന്തമാക്കിയവർക്കു മാത്രമേ അതിന് സാധിക്കുകയുള്ളൂ. ചില കാര്യങ്ങൾ മനസിലാക്കിയാൽ ആർക്കും ഇത്തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കും.

എല്ലാത്തിലും നല്ലത് കാണാൻ ശ്രമിക്കുക 

ഒരു പരാജയമാകട്ടെ, ഒരു അസുഖമാകട്ടെ വേദനിപ്പിക്കുന്ന ഓരോ കാര്യങ്ങളിൽ നിന്നും ഒരു പാഠം പഠിക്കാൻ ശ്രമിക്കുക. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയപ്പോൾ എനിക്ക് എന്താണ് നന്മയായി പരിണമിച്ചത് എന്ന് ചിന്തിക്കുക. അപ്പോൾ കൃതജ്ഞതയുടെ മനോഭാവം നമ്മിൽ നിറയും.

നിലവിലുള്ളവയെ ഓർത്ത് നന്ദി പറയുക 

കുറവിലേയ്ക്ക് മാത്രം നോക്കി നെടുവീര്‍പ്പെടാതെ ദൈവം നൽകിയ മറ്റ് അനുഗ്രഹങ്ങളെ ഓരോന്നും എണ്ണിപ്പറഞ്ഞ് അവിടുത്തേയ്ക്ക് നന്ദി പറയാം.

പ്രത്യാശ കൈവിടാതിരിക്കാം

ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ദൈവത്തിന്റെ സമ്മാനമായി കരുതാം. എല്ലാം നല്ലതിന് എന്ന് മനസിനെ പറഞ്ഞുപഠിപ്പിക്കാം. ഇത്തരത്തിൽ പ്രത്യാശയോടെ ജീവിക്കുന്നത് ക്രിസ്തുവിന് സാക്ഷ്യം നൽകൽ കൂടിയാണ് എന്നതും ഓർക്കാം.