വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഉള്‍പ്പെടെയുള്ള അനേകര്‍ ഉറങ്ങുന്നതിനു മുമ്പ് ചൊല്ലിയിരുന്ന അത്ഭുത പ്രാര്‍ത്ഥന

പകലിന്റെ അദ്ധ്വാനങ്ങളും ക്ഷീണവും കഴിഞ്ഞ് രാത്രി ഉറങ്ങാനായി കിടക്കുന്നതിനു മുമ്പ് എന്തെങ്കിലുമൊക്കെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ദൈവത്തെ ഓര്‍ക്കുന്നവരാണ് എല്ലാവരും. ഉറക്കത്തിന് മുമ്പും ഉറക്കസമയത്തും ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും അത്ഭുതകരമായ സമാധാനവും ആനന്ദവും മനസില്‍ നിറയ്ക്കുന്ന ഒരു ചെറുപ്രാര്‍ത്ഥനയുണ്ട്. വിശുദ്ധരടക്കമുള്ള അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ആ പ്രാര്‍ത്ഥന നമുക്ക് നല്‍കിയതും ക്രിസ്തു തന്നെയാണ്; അതും കുരിശില്‍ വച്ച്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്: “പിതാവേ, എന്റെ ആത്മാവിനെ അങ്ങേ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു.” ആര്‍ക്കും എളുപ്പത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന; അതേസമയം അതിശക്തമായ ഒരു പ്രാര്‍ത്ഥന.

വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഈ പ്രാര്‍ത്ഥനയായിരുന്നു ദിവസവും ഉറക്കത്തിനു മുമ്പ് ചൊല്ലിയിരുന്നത്. സഭയുടെ തലവനായിരുന്ന അദ്ദേഹം ഇതുകൂടി കൂട്ടിച്ചേര്‍ത്തിരുന്നു: “ഇത് നിന്റെ സഭയാണ്, ഞാന്‍ ഉറങ്ങാന്‍ പോകുന്നു” എന്ന്.

നമ്മുടെ മനോഭാവവും ഇതു തന്നെയായിരിക്കട്ടെ. എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് നമുക്ക് സ്വസ്ഥമായി ഉറങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.