പ്രലോഭകനുള്ള മറുപടി ദൈവവചനം മാത്രം: മാര്‍പാപ്പ

പ്രലോഭകന്‍ എപ്പോഴും നമ്മെ സമീപിച്ച് പ്രലോഭിപ്പിക്കുന്നത് ഇങ്ങനെ ചിന്തിക്കുക, ഇതു ചെയ്യുക എന്നെല്ലാം പറഞ്ഞുകൊണ്ടാണ്. പ്രലോഭനം എന്നത് ഹവ്വാ ചെയ്തതുപോലെ പിശാചുമായുള്ള സംഭാഷണമാണ്. പിശാചുമായി സംഭാഷണത്തിലേര്‍പ്പെട്ട ഹവ്വാ പരാജയപ്പെട്ടു. അതുപോലെ പിശാചുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ നാമും പരാജയപ്പെടും. ഇത് നമ്മുടെ ഹൃദയത്തിലും ഉണ്ടായിരിക്കണം – മാര്‍പാപ്പാ പറഞ്ഞു.

മറ്റൊരു കാര്യം കൂടി നാം ഓര്‍മ്മിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ക്രിസ്തു ഒരിക്കലും പിശാചുമായി സംസാരിച്ചില്ല. തന്റെ ജീവിതത്തില്‍ ക്രിസ്തു ഒരിക്കല്‍പോലും പിശാചിനോട് സംസാരിക്കാന്‍ നിന്നില്ല. എന്നാല്‍ പിശാചുബാധിതരില്‍ നിന്ന് പിശാചിനെ അകറ്റുകയും തുരത്തുകയും ഒക്കെ ചെയ്തിട്ടുണ്ട് താനും. മരുഭൂമിയില്‍ വച്ചാകട്ടെ ദൈവവചനം കൊണ്ട് പിശാചിനെ നേരിടുകയാണുണ്ടായത്. അതുകൊണ്ട് ഇക്കാര്യം, വചനത്തിലൂടെ മാത്രം പിശാചിനെ നേരിടുക എന്ന കാര്യം മറക്കരുതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.