നിർണ്ണായക തീരുമാനങ്ങളില്‍ പ്രാര്‍ത്ഥനയുടെ ശക്തി

ക്രൈസ്തവജീവിതം പ്രാര്‍ത്ഥനയില്‍ നിക്ഷിപ്തമാണ്. നാം എടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കും പ്രാര്‍ത്ഥന അനിവാര്യമാണ്. വലിയ തീരുമാനങ്ങള്‍ക്ക് നിരന്തരമായ പ്രാര്‍ത്ഥന ആവശ്യവുമാണ്. യേശു തന്നെയാണ് ഇതിന് മാതൃക നല്‍കുന്നത്. ശിഷ്യന്മാരെയെല്ലാം വിളിച്ചുവരുത്തി അവരില്‍ നിന്ന് പന്ത്രണ്ടു പേരെ തെരഞ്ഞെടുക്കുന്നതിനു മുമ്പ്, യേശു രാത്രി മുഴുവന്‍ മലമുകളില്‍ പിതാവുമായി സമ്പര്‍ക്കത്തിലായിരുന്നു.

യേശുവിന് പിതാവിനോടുള്ള പ്രാര്‍ത്ഥന ആത്മവിശ്വാസത്തിനും വിശ്വാസ അര്‍പ്പണത്തിനും സന്തോഷത്തിനും കൂടിയുള്ളതായിരുന്നു. പ്രാര്‍ത്ഥനയിലൂടെ കൈവന്ന സന്തോഷത്തില്‍ അവിടുത്തെ മനുഷ്യപ്രകൃതി ആര്‍ത്തുല്ലസിക്കുന്നു. സഭയുടെ ശക്തിയുടേയും ആത്മവിശ്വാസത്തിന്റേയും അളവുപാത്രം പ്രാര്‍ത്ഥനയോടുള്ള വിശ്വസ്തതയാണ്. പ്രാര്‍ത്ഥനയിലൂടെ അവനെ സമീപിക്കുന്നവര്‍ക്കാണ് ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങള്‍ വെളിവാക്കപ്പെട്ട് കിട്ടുന്നത്. ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ നമുക്കും ആഴപ്പെടാം, ആശ്രയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.