ജപമാല വെഞ്ചരിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം

ദൈവമാതാവായ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു യാത്രചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നതാണ് ജപമാല. പിശാചിന്റെ തല തകര്‍ക്കുന്ന ദൈവമാതാവ് തിന്മയുടെ സ്വാധീനങ്ങളില്‍ നിന്ന് തന്റെ മക്കളെ സംരക്ഷിക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്ന ദൈവീക അടയാളമാണിത്.

ജപമാല ഒരു ആഭരണമല്ല. തിന്മയുടെ ശക്തികളില്‍ നിന്നും ദൈവമക്കളെ സംരക്ഷിക്കുന്ന കവചമാണ് അത്. അതുകൊണ്ടു തന്നെ ജപമാലകള്‍ വെഞ്ചരിച്ച് ഉപയോഗിക്കാന്‍ നാം ശ്രദ്ധിക്കണം. അതിനുള്ള പരിശീലനം മക്കള്‍ക്കും കൊടുക്കണം. കടയില്‍നിന്ന് വാങ്ങുന്ന ജപമാല ഒരു മാല മാത്രമാണ്. പരിശുദ്ധ സഭയുടെ നാമത്തില്‍ അത് ആശീര്‍വദിക്കുമ്പോള്‍ മാത്രമാണ് ദൈവിക ആയുധമായി മാറുന്നത്.

പലതരത്തിലുള്ള തിന്മയുടെ പ്രതീകങ്ങള്‍ ആലേഖനംചെയ്ത ജപമാലകള്‍ പോലും ഇന്ന് വിപണിയിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വെഞ്ചിരിപ്പ് പ്രാര്‍ഥനയുടെ ശക്തി നമ്മള്‍ മനസ്സിലാക്കുന്നു. വെഞ്ചരിച്ച ജപമാലകള്‍ ഉപയോഗിച്ച് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യേകമായൊരു ദൈവീക അനുഭവമുണ്ട്. ഭയത്തിന്റെ മേഖലയില്‍ നിന്ന് വിടുതല്‍ പ്രാപിക്കുവാന്‍ വെഞ്ചരിച്ച ജപമാല വലിയ ഒരു ആയുധമാണ്. ആശീര്‍വദിച്ച ജപമാലകള്‍ കൊണ്ടു നടക്കുമ്പോള്‍ നമ്മള്‍ പോലും അറിയാതെ ആത്മബലവും ധൈര്യവും മാതാവ് നമുക്ക് നല്‍കുന്നു .ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്നുള്ളത് ദൈവിക സംരക്ഷണം കിട്ടുന്ന കാര്യമാണ്. ആപത്തുകളില്‍ നിന്നും, അപകടങ്ങളില്‍നിന്നും, തിന്മകളില്‍നിന്നും മാതാവ് നമ്മെ സംരക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ