ദൈവവചനത്തിന്റെ ശക്തി മനുഷ്യനെ സഹായിക്കുന്ന വിധം

ബൈബിള്‍ മനുഷ്യജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ അത് വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെ തന്നെ നമുക്ക് സന്തോഷവും സമൃദ്ധിയും ആത്മശാന്തിയുമൊക്കെ പകര്‍ന്നു തരുവാന്‍ ബൈബിളിന് സാധിക്കുന്നു. ബൈബിള്‍ വിശ്വസിച്ചു വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഇപ്രകാരം ഏതെല്ലാം വിധത്തിലാണ് ബൈബിള്‍ മനുഷ്യജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാം..

1. പാപം ചെയ്യാതിരിപ്പാന്‍ മനുഷ്യനെ സഹായിക്കുന്നു (സങ്കീ. 119:11).

2. മനുഷ്യനില്‍ ദൈവത്തിന്റെ ഇഷ്ടം നിവര്‍ത്തിക്കുന്നു (യെശ. 55:11).

3. വചനത്തില്‍ വിശ്വസിക്കുന്നവരെ വിശുദ്ധീകരിക്കുന്നു (എഫേ. 5:26).

4. മനുഷ്യനെ സൗഖ്യമാക്കുന്നു (സങ്കീ. 107:20).

5. മനുഷ്യനെ വീണ്ടും ജനിപ്പിക്കുന്നു (1 പത്രോസ് 1:23).

6. പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേര്‍വിടുവിക്കും വരെ തുളച്ചുചെല്ലുന്നതും ഹൃദയത്തില്‍ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു (ഹെബ്രാ. 4:12).

7. മനുഷ്യനെ ആശ്വസിപ്പിക്കുന്നു (1 തെസ്സ. 4:18).

8. മനുഷ്യനെ പാപത്തില്‍ നിന്ന് സ്വതന്ത്രനാക്കുന്നു (യോഹ. 8:32).

9. മനുഷ്യനെ പ്രകാശിപ്പിക്കുന്നു (സങ്കീ. 119:130).

10. വിശ്വാസത്തെ ഉളവാക്കുന്നു (റോമാ 10:17).

11. ജ്ഞാനിയാക്കുന്നു (2 തിമോ 3:14).

12. ക്രിസ്തുയേശുവില്‍ വിശ്വാസിയെ തികഞ്ഞവരാക്കുന്നു (2 തിമോ 3:16).

13. ഉപദേശം, ശാസന, ഗുണീകരണം, നീതിയിലെ അഭ്യാസം എന്നിവയ്ക് ഉതകുന്നു. (2 തിമോ 3:17).

14. ഹൃദയത്തിന് സന്തോഷവും ആനന്ദവും പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ