ദാരിദ്ര്യമാണ് സിറിയയിലെ ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മിഷനറി വൈദികൻ

സിറിയയിലെ ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ദാരിദ്ര്യമാണെന്ന് സിറിയയിൽ ശുശ്രൂഷ ചെയ്യുന്ന മിഷനറി വൈദികനായ ഫാ. ഹ്യൂഗോ അലനിസ്. അർജന്റീനക്കാരനായ ഈ വൈദികൻ 2017 അവസാനത്തോടെയാണ് സിറിയയിലെത്തിയത്. സിറിയയിൽ ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് ഡമാസ്കസിൽ നിന്ന് അലപ്പോയിലേക്കുള്ള നടത്തിയ യാത്രയെക്കുറിച്ച് ഫാ. ഹ്യൂഗോ വെളിപ്പെടുത്തുന്നു.

“വളരെ ദൈർഘ്യമേറിയതും അപകടകരവുമായ ഒരു യാത്രയായിരുന്നു അത്. പ്രധാന റോഡ് യാത്ര ചെയ്യാൻ യോഗ്യമല്ലാത്തതിനാൽ ഞങ്ങൾ മരുഭൂമിയിലൂടെ യാത്ര ചെയ്തു. ഒന്നര വർഷം മുമ്പ് വരെ, അലപ്പോയ്ക്ക് ചുറ്റുമുള്ള പല പ്രദേശങ്ങളും തീവ്രവാദികളാൽ നിറഞ്ഞിരിക്കുകകയായിരുന്നു. നിരവധി ഏറ്റുമുട്ടലുകൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. നഗരത്തിന് പുറത്ത് നിന്ന് ആരംഭിച്ച തീവ്രവാദി ആക്രമണത്തിൽ വെടിയുണ്ടകൾ കൊണ്ട് നിരവധി പേർക്ക് പരിക്കേറ്റു” – ഫാ. ഹ്യൂഗോ പറഞ്ഞു.

അലപ്പോയിൽ ഇപ്പോൾ ആക്രമണങ്ങൾ ശമിച്ചിരിക്കുകയാണ്. പക്ഷേ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം, സിറിയയിലെ ജനസംഖ്യയുടെ 90% ദാരിദ്ര്യത്തിന്റെ പരിധിക്ക് താഴെയാണ്. ഭക്ഷണശാലയിൽ ഭക്ഷണമുണ്ട്. എന്നാൽ ഉയർന്ന വിലകാരണം ആളുകൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങാൻ കഴിയുന്നില്ല.

ഫാ. ഹ്യൂഗോ നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഔവർ ലേഡി ഓഫ് ദ അനൗൺസിയേഷൻ ദൈവാലയത്തിന്റെ ചുമതല ഏറ്റെടുത്തു. യുദ്ധസമയത്ത് ഏറെ നാശനഷ്ടമുണ്ടായ ഈ പ്രദേശത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോയിരുന്നു. എന്നാൽ ഫാ. ഹ്യൂഗോയുടെ പ്രവർത്തനഫലമായി പലരും ആ നാട്ടിലേക്ക് തിരികെവന്നു.

ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പ്രായമായവരും രോഗികളുമാണ്. പല കുടുംബങ്ങളും രാജ്യം വിടാൻ ഇഷ്ടപ്പെടുന്നു. തൽഫലമായി പ്രായമായവരും രോഗികളും വികലാംഗരും ഉൾപ്പെടെയുള്ളവർ പിന്തള്ളപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.