അഞ്ചു വര്‍ഷത്തിനിടെ ആറ് പുതിയ പള്ളികള്‍: പോര്‍ട്ട്‌ലാന്‍ഡിലെ ക്രൈസ്തവ സമൂഹം വളര്‍ച്ചയുടെ പാതയില്‍ 

2013 – ന് ശേഷം പോര്‍ട്ട്‌ലാന്‍ഡില്‍ ആറ് പുതിയ പള്ളികളാണ് പുതുതായി പണി കഴിപ്പിച്ചത്. ഓറിഗോണിലെ പോർട്ട്ലാൻഡിന്റെ അതിരൂപതയിലാണ് അഞ്ചു വര്‍ഷത്തിനിടെ ഇത്രയും പുതിയ പള്ളികള്‍ ഉയര്‍ന്നത്.

“ഞാന്‍ അര്‍ച്ച് ബിഷപ്പ് ആയ ഈ അഞ്ചര വര്‍ഷത്തിനിടയിലെ ആറാമത്തെ പള്ളിയാണ് ഈ ശനിയാഴ്ച പൂര്‍ത്തിയായത്,” പോർട്ട്ലാൻഡിന്റെ സഹായ മെത്രാനായ പീറ്റർ സ്മിത്ത് രേഖപ്പെടുത്തി. ഇത് വലിയ ഒരു ഭാഗ്യമാണെന്നും, മിക്കവാറും ഉള്ള ബിഷപ്പുമാര്‍ക്ക് ജീവിതത്തിലുടനീളമുള്ള അവരുടെ സേവനത്തില്‍ ഒന്നോ രണ്ടോ പള്ളികള്‍ മാത്രമാണ് പൂര്‍ത്തിയാക്കുന്നത് കാണാന്‍ കഴിയുക എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പോര്‍ട്ട്‌ലാന്‍ഡില്‍ വളരുന്നു വരുന്ന ക്രൈസ്തവ സമൂഹത്തിന്‍റെയും വിശ്വാസികളുടെയും പ്രതീകമാണ് ഇത്.

ഈ ആറ് പള്ളികളും പുതിയതായി പണിതതോ വലിയ രീതിയില്‍ പുനരുദ്ധരിച്ചതോ ആയ പള്ളികളാണ്. ഏറ്റവും പുതിയത് ഗ്രാന്റ്സ് പാസിൽ ഉള്ള സെന്റ് ആനിസ് കാത്തലിക് ചർച്ചാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.