എല്ലാവരുടേയും കരുതലിനും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ട്വീറ്റ്

ചികിത്സയില്‍ കഴിയുന്ന തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, കരുതലും സ്‌നേഹവും അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് പാപ്പാ ട്വീറ്റ് ചെയ്തു. ബുധനാഴ്ച റോമന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്കാണ് പാപ്പായുടെ ട്വീറ്റ് പുറത്തുവന്നത്.

“ഈ ദിവസങ്ങളില്‍ ലഭിച്ച അനേകം സന്ദേശങ്ങള്‍ എന്നെ ഏറെ സ്പര്‍ശിച്ചു. എല്ലാവരോടും എന്റെ അടുപ്പവും പ്രാര്‍ത്ഥനയും അറിയിക്കുന്നു” – പാപ്പാ കുറിച്ചു.

ജൂലൈ 4, ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. പത്തംഗ മെഡിക്കല്‍ സംഘമാണ് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്തായതു മുതല്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സൗഖ്യാശംസകളുടെ പ്രവാഹമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.