മാര്‍പാപ്പയുടെ താമസസ്ഥലത്തും കോവിഡ് സ്ഥിരീകരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന സാന്താ മാര്‍ത്തയിലെ അന്തേവാസിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗി ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. സാന്താ മാര്‍ത്തയ്ക്ക് പുറത്തേയ്ക്ക് രോഗിയെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണെന്നും ഐസോലേഷനിലാണെന്നുമാണ് വാര്‍ത്ത.

വത്തിക്കാന് പ്രസ് ഓഫീസാണ് ഇതുസംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. നേരത്തേ, പാപ്പായുടെ സ്വിസ് ഗാര്‍ഡ്‌സിലെ 11 അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധിതരായിരുന്ന മൂന്നു വത്തിക്കാന്‍ അന്തേവാസികള്‍ രോഗവിമുക്തി നേടിയതായും അറിയിച്ചു.

വത്തിക്കാനും, വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റും നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി തുടരുമെന്നും കാസാ സാന്തായിലെ മാര്‍ത്തയിലെ അന്തേവാസികളുടെ ആരോഗ്യം നിരന്തരം നിരീക്ഷണത്തിലാണെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.