ഹെയ്തിയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

ഹെയ്തിയില്‍ പോരടിച്ചു നില്‍ക്കുന്ന ക്രിമിനല്‍ സംഘങ്ങളോടും പരസ്പരവിരുദ്ധ കക്ഷികളോടും ആയുധങ്ങള്‍ താഴെ വച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും യാത്ര പുനഃരാരംഭിക്കാന്‍ ഹെയ്തിയിലെ മെത്രാന്മാര്‍ നടത്തിയ അടിയന്തിര അഭ്യര്‍ത്ഥനയില്‍ ഫ്രാന്‍സിസ് പാപ്പായും പങ്കുചേര്‍ന്നു. ആയുധങ്ങള്‍ താഴെ വച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും യാത്ര പുനഃരാരംഭിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

ഞായറാഴ്ചയിലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് രാജ്യം ഇന്ന് കൂപ്പുകുത്തിയിരിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള അഭ്യര്‍ത്ഥന പാപ്പാ നടത്തിയത്. ഹെയ്തിയിലെ പ്രസിഡന്റ്‌ യോവെനല്‍ മോയ് വെയുടെ കൊലപാതകത്തിനു ശേഷം അവിടുത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സന്ദര്‍ഭത്തില്‍ താല്‍ക്കാലിക പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയോടും അമേരിക്കന്‍ സേനയോടും രാജ്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ സഹായാഭ്യര്‍ത്ഥന നടത്തിയിരുന്നു.

ഞായറാഴ്ച നടന്ന മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ സംസാരിക്കവെ ഈ ദിവസങ്ങളില്‍ തന്റെ പ്രാര്‍ത്ഥനകള്‍ മിക്കപ്പോഴും ഹെയ്തിക്കും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടിയുമായിരുന്നു എന്നും പാപ്പാ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.