ലെബനനു വേണ്ടി പാപ്പായുടെ അഭ്യര്‍ത്ഥന

ഒരു വര്‍ഷം മുമ്പ് ലെബനന്റെ തലസ്ഥാന നഗരിയായ ബെയ്‌റൂട്ടില്‍, തുറമുഖത്തുണ്ടായ സ്‌ഫോടനം അനേകരുടെ ജീവൻ അപഹരിച്ചതും വന്‍ നാശനഷ്ടങ്ങള്‍ വിതച്ചതും വേദനയോടെ അനുസ്മരിച്ച പാപ്പാ, ആ ദുരന്തത്തിന്  ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മുറിവേറ്റവര്‍ക്കും പാര്‍പ്പിടങ്ങള്‍ നഷ്ടമായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.

ലെബനന്‍ ജനതയുടെ അഭിലാഷങ്ങള്‍ സഫലമാകുന്നതിനും അന്നാടിനെ അലട്ടുന്ന അതിരൂക്ഷമായ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്നതിനും കഴിഞ്ഞ മാസം അതായത്, ജൂലൈ 1 -ന് ലെബനനു വേണ്ടി ക്രൈസ്തവ മതനേതാക്കള്‍ നടത്തിയ പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പാ അനുസ്മരിക്കുകയും അന്നാടിന്റെ ഉയിത്തെഴുന്നേല്പിനു  വേണ്ടി വാക്കുകള്‍ കൊണ്ടു മാത്രമല്ല, സമൂര്‍ത്ത പ്രവര്‍ത്തികളിലൂടെയും സഹായമേകുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഈ ലക്ഷ്യത്തോടു കൂടി ഫ്രാന്‍സും ഐക്യരാഷ്ട്രസഭയും സംയുക്തമായി നടത്തുന്ന സമ്മേളനം ഫലമണിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ലെബനന്‍ സന്ദര്‍ശിക്കാനുള്ള തന്റെ അഭിലാഷം വെളിപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.