സ്വന്തം തനിമയില്‍ ജീവിക്കുക: യുവജനങ്ങളോട് മാര്‍പാപ്പാ

മറ്റുള്ളവരെ അനുകരിച്ച് നമ്മെക്കുറിച്ചുള്ള ദൈവഭാവനയെ തകര്‍ക്കുന്ന സംസ്‌കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന യുവതലമുറയോട്, സ്വന്തം വേരുകളിലേക്ക് മടങ്ങിച്ചെല്ലാനും അവിടെ സ്വയം വൃക്ഷമാകാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. അതിന് നാം ദൈവം നമ്മുടെയുള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ കണ്ടെത്തുകയും സ്വന്തം അദ്ധ്വാനം കൊണ്ട് ക്രിയാത്മകമായി അവയെ സാക്ഷാത്കരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ നമ്മെക്കാള്‍ വലിയവരോ, ചെറിയവരോ അല്ല. അവര്‍ അവരായിരിക്കുന്നു. ഞാന്‍ ഞാനായിരിക്കുന്നു എന്നതാണ് സത്യം. ‘ദൈവത്തിന്റെ ഭാവനയിലെ ഞാന്‍’ ആയിത്തീരുകയാണ് എന്റെ ദൗത്യം. ഒരു കുടം വലുതോ, ചെറിയതോ എന്നതിനേക്കാള്‍ അത് നിറഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാനം. അങ്ങനെ ആയിരിക്കണം, അതാവണം ജീവിതം. അല്ലെങ്കില്‍ ലോകം നമ്മുടെ മുന്നില്‍ വച്ചുനീട്ടുന്ന എല്ലാറ്റിന്റെയും പുറകില്‍ ഓടി ഒരിടത്തും എത്താതെ നാം അവശരായി നമ്മുടെ അന്ത്യത്തെ അഭിമുഖികരിക്കേണ്ടി വരും. അതുകൊണ്ട് ഇന്ന് യുവജനസമൂഹത്തെ സ്വാധീനിക്കുന്ന, വശീകരിക്കുന്ന അവരറിയാതെ തന്നെ അവരെ അപകടക്കയത്തില്‍ വീഴ്ത്തുന്ന ഡിജിറ്റല്‍ ലോകത്തിന്റെ കറുത്ത മുഖങ്ങളെ, പുണ്യജീവിതം നയിച്ച ചെറുപ്പക്കാരനായ കാര്‍ലോ അക്യൂത്തിസിനെപ്പോലെ ദിവ്യപ്രകാശത്താല്‍ അഭിമുഖീകരിക്കാന്‍ പാപ്പാ ആവശ്യപ്പെട്ടു.

എന്നെ എന്റെതായ തനിമയില്‍ ദൈവം സൃഷ്ടിച്ചപ്പോള്‍ എന്നെക്കൊണ്ട് ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. അത് പൂര്‍ത്തീകരിക്കുക എന്നത് എന്റെ കടമയും വിളിയുമാണ്. അത് എന്റെ മാത്രം സ്വന്തം ആവശ്യത്തിനുള്ളതുമല്ല. നമുക്ക് ദൈവം തന്ന താലന്തുകള്‍ തിരിച്ചറിഞ്ഞ് അവയെ സാക്ഷാത്ക്കരിക്കാന്‍ പ്രയത്‌നിക്കുമ്പോഴാണ്, നാം നാമാകുമ്പോഴാണ് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.