ലോക രോഗീദിനത്തില്‍ മാര്‍പാപ്പാ നല്‍കിയ സന്ദേശം

പാവങ്ങള്‍ക്കും ആരോഗ്യപരിപാലനം ലഭ്യമാക്കുംവിധം വേണം സോളിഡാരിറ്റി, സബ്സിഡിയാരിറ്റി നിയമങ്ങളെന്ന് ഫ്രാന്‍സിസ് പാപ്പാ. അനേകം ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദരിദ്രര്‍ക്ക്, ഇന്നും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ല എന്നത് സാമൂഹിക അനീതിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“ഇക്കാരണത്താല്‍, ആരോഗ്യപരിപാലന സ്ഥാപനങ്ങളോടും സര്‍ക്കാര്‍ മേധാവികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, സാമ്പത്തിക താല്പര്യങ്ങള്‍ മൂലം നിങ്ങള്‍ സാമൂഹികനീതി മറന്നുകളയരുത്” – പാപ്പാ പറഞ്ഞു. എല്ലാവര്‍ക്കും നീതിയുക്തമായ ആരോഗ്യപരിരക്ഷ ലഭ്യമാക്കാന്‍ പരിശ്രമിക്കണം എന്ന് പാപ്പാ അവരോട് ആവശ്യപ്പെട്ടു.

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് വിശ്രമം നല്‍കാം” എന്ന ക്രിസ്തുവചനമാണ് 28ാം ലോക രോഗീദിനത്തില്‍ മാര്‍പാപ്പാ നല്‍കിയ സന്ദേശം. “നിങ്ങളുടെ രോഗം ഒരു വിധത്തില്‍ നിങ്ങളെ അദ്ധ്വാനിക്കുന്നവരാക്കുന്നു. യേശുവിന്റെ മിഴികള്‍ നിങ്ങളിലേയ്ക്ക് അതുമൂലം ആകര്‍ഷിക്കപ്പെടുന്നു” – പാപ്പ പറഞ്ഞു.

“ദൈവത്തില്‍ മാത്രം ആശ്രയിച്ച് രോഗങ്ങള്‍ സഹിക്കുന്നവര്‍, പരീക്ഷകളിലും ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ തീര്‍ച്ചയായും അവിടുത്തെ സൗഖ്യത്തിന് അര്‍ഹരാണ്” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.