സഭയെ അറിയാതെ ക്രിസ്തുവിനെ അറിയാന്‍ കഴിയില്ല: ഫ്രാന്‍സിസ് പാപ്പാ

സഭയെ അറിയാതെ ക്രിസ്തുവിനെ അറിയാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള യുവജന ദിനത്തിനു നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വി. പൗലോസ് അപ്പസ്‌തോലന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ധൈര്യപൂര്‍വ്വം യേശുവിന് സാക്ഷ്യം വഹിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

എപ്പോഴെല്ലാം ഒരു യുവാവ് വീഴുന്നുവോ അപ്പോഴെല്ലാം ഒരു തരത്തില്‍ മുഴുവന്‍ മനുഷ്യകുലവുമാണ് വീഴുന്നത്. എന്നാല്‍ ഒരു യുവാവ് എപ്പോഴെല്ലാം എഴുന്നേല്‍ക്കുന്നുവോ അപ്പോഴെല്ലാം ലോകം മുഴുവനും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. ക്രിസ്തുവുമായുള്ള വ്യക്തിപരമായ ഒരു കണ്ടുമുട്ടലാണ് ജീവിതങ്ങള്‍ മാറ്റിമറയ്ക്കുന്നത്. സഭയെ അറിയാതെ യേശുവിനെ അറിയാന്‍ കഴിയില്ല. സഭാതലത്തില്‍ വിശ്വാസം അനുഭവിക്കാതെ നമുക്കൊരിക്കലും പൂര്‍ണ്ണമായി ക്രൈസ്തവരെന്ന് വിളിക്കാനും കഴിയില്ല.

സാവൂളിനെ തിരഞ്ഞെടുക്കുക വഴി ദൈവത്തിന്റെ കണ്ണില്‍ ആരും നഷ്ടപ്പെട്ടവരല്ല എന്ന് യേശു കാണിച്ചുതന്നു. മനുഷ്യബന്ധങ്ങളിലും കുടുംബജീവിതത്തിലും മാതാപിതാക്കളും കുട്ടികളും ചെറുപ്പക്കാരും പ്രായമായവരും തമ്മിലുള്ള സംഭാഷണങ്ങളിലുമുള്ള സ്‌നേഹത്തിനും ബഹുമാനത്തിനും സാക്ഷികളാകണമെന്നും പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

36 -ാമത് ലോക യുവജനദിനം 2021 നവംബര്‍ 21 -നാണ് ആഘോഷിക്കുന്നത്. എഴുന്നേല്‍ക്കൂ, ഞാന്‍ നിങ്ങളെ, നിങ്ങള്‍ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു എന്ന അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലെ 26:16 വചനമാണ് ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.