സാർവ്വത്രിക സഭയുടെ രക്ഷാധികാരിയായ വി. യൗസേപ്പിന്റെ വർഷാവസാനത്തിൽ പാപ്പായുടെ സന്ദേശം

വി. യൗസേപ്പിന്റെ വർഷത്തിന്റെ സമാപന ദിനത്തിൽ വിശുദ്ധിയുടെ പാതയിൽ യൗസേപ്പിതാവ് ഒരു വഴികാട്ടിയായിരിക്കാൻ സഹായിക്കട്ടെ എന്ന് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പാ. സാർവ്വത്രിക സഭയുടെ രക്ഷാധികാരിയായ വി. യൗസേപ്പിതാവിനു സമർപ്പിക്കപ്പെട്ട വർഷത്തിന്റെ അവസാന ദിനമായ ഡിസംബർ എട്ടിന് പാപ്പാ നൽകിയ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്.

“പരിശുദ്ധ കന്യകാമറിയവും വി. യൗസേപ്പിതാവും വിശുദ്ധിയുടെ പാതയിൽ നമ്മെ നയിക്കട്ടെ. ഈ വലിയ വിശുദ്ധനോടുള്ള സ്നേഹം വളർത്തുക. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം അഭ്യർത്ഥിക്കാനും അദ്ദേഹത്തിന്റെ ഗുണങ്ങളും മാതൃകയും അനുകരിക്കാനും ശ്രമിക്കുക” – പാപ്പാ വെളിപ്പെടുത്തി. കൂടാതെ, എല്ലാ വിമാനയാത്രികരുടെയും രക്ഷാധികാരിയായി ലോറെറ്റോ കന്യകയെ പ്രഖ്യാപിച്ചതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 10 -ന് ലൊറെറ്റോ കന്യകയുടെ ദേവാലയത്തിൽ ജൂബിലി സമാപിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.