എപ്രകാരമാണ് പ്രാര്‍ത്ഥന ആരംഭിക്കേണ്ടത്

പ്രാര്‍ത്ഥിക്കാന്‍ പഠിക്കുക എന്നത് ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ഒരു പാഠമാണെന്നും പ്രാര്‍ത്ഥന എപ്പോഴും എളിമയിലാണ് ആരംഭിക്കേണ്ടെതെന്നും ഫ്രാന്‍സിസ് പാപ്പാ.

“അനേകം വര്‍ഷങ്ങള്‍ നാം പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം. എന്നാല്‍ ഓരോ ദിവസവും നാം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചുകൊണ്ടിരിക്കണം. പ്രാര്‍ത്ഥനയുടെ മനുഷ്യനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യം” – പാപ്പാ പറഞ്ഞു. “പിതാവിന്റെ പക്കലേയ്ക്ക് പോവുക. പരിശുദ്ധ കന്യകയുടെ പക്കലേയ്ക്ക് പോവുക. എന്നിട്ടു പറയുക: എന്നെ കടാക്ഷിക്കണമേ, ഞാനൊരു പാപിയാണ്. ഒരു കടക്കാരനാണ്. അനുസരണം കെട്ടവനാണ്… എല്ലാ പ്രാര്‍ത്ഥനയും എളിമയില്‍ ആരംഭിക്കണം” – പാപ്പാ വിശദീകരിച്ചു.

സുവിശേഷത്തിലെ ഫരിസേയന്‍ അഹന്തയോടെയാണ് പ്രാര്‍ത്ഥിക്കുന്നത്. “ഞാന്‍ മറ്റു മനുഷ്യരെ പോലെയല്ല,” ഇങ്ങനെയാണ് അയാള്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. എന്നാല്‍ ചുങ്കക്കാരനാകട്ടെ, സ്വര്‍ഗത്തിലേയ്ക്ക് മിഴി ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ “ദൈവമേ, പാപിയായ എന്റെ മേല്‍ കനിയണമേ” എന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവസന്നിധിയില്‍ നീതീകരിക്കപ്പെട്ടത് ഈ ചുങ്കക്കാരന്‍ മാത്രമാണ് – പാപ്പാ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.