പ്രാര്‍ത്ഥന എന്നാല്‍ പിശാചിനെതിരായ യുദ്ധം: ഫ്രാന്‍സിസ് പാപ്പാ

പ്രാര്‍ത്ഥിക്കുക എന്നാല്‍ ഐക്യത്തിനായി പോരാടുക എന്നാണഎന്നാണ് അര്‍ത്ഥമെന്ന് ഫ്രാന്‍സിസ് പാപ്പാ. അതെ, യുദ്ധം ചെയ്യുക. കാരണം നമ്മുടെ ശത്രു പിശാചാണ്. ആ വാക്ക് സൂചിപ്പിക്കുന്നതുപോലെ തന്നെ, വിഭജകന്‍. എല്ലായിടത്തും എല്ലാ വിധത്തിലും അവന്‍ ഭിന്നിപ്പുണ്ടാക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവാകട്ടെ, എല്ലായ്‌പ്പോഴും ഐക്യം സംജാതമാക്കുന്നു.

പൊതുവേ, പിശാച് നമ്മെ പരീക്ഷിക്കുന്നത് ഉന്നതമായ ദൈവശാസ്ത്ര മണ്ഡലത്തിലല്ല. പ്രത്യുത, സഹോദരങ്ങളുടെ ബലഹീനതകളിലാണ്. അവന്‍ തന്ത്രശാലിയാണ്. മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും അവന്‍ പര്‍വ്വതീകരിച്ചു കാട്ടുകയും ഭിന്നിപ്പു വിതയ്ക്കുകയും വിമര്‍ശനങ്ങള്‍ ഉളവാക്കുകയും ചേരിതിരിവുണ്ടാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വഴി മറ്റൊന്നാണ്. നാം ആയിരിക്കുന്നതുപോലെ നമ്മെ, വ്യതിരിക്തതയോടു കൂടി പാപികളായി സ്വീകരിക്കുകയും ഐക്യത്തിലേയ്ക്ക് നീങ്ങാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

നമുക്ക് ആത്മശോധന ചെയ്യുകയും നമ്മള്‍ വസിക്കുന്ന ഇടങ്ങളില്‍ നാം സംഘര്‍ഷങ്ങള്‍ പരിപോഷിപ്പിക്കുകയാണോ അല്ലെങ്കില്‍ ദൈവം നമുക്ക് നല്‍കിയിട്ടുള്ള ഉപകരണങ്ങളായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉപയോഗിച്ച് ഐക്യം വര്‍ദ്ധമാനമാക്കാന്‍ പോരാടുകയാണോ എന്ന് സ്വയം ചോദിക്കുകയും ചെയ്യാം. വ്യര്‍ത്ഥഭാഷണത്താല്‍, പരദൂഷണത്താല്‍ എന്നും സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയാണ് ചെയ്യുക. ക്രൈസ്തവസമൂഹത്തെ ഭിന്നിപ്പിക്കാനും കുടുംബത്തെ പിളര്‍ക്കാനും സുഹൃത്തുക്കളെ വിഭജിക്കാനും സാത്താന്റെ കൈയ്യിലുള്ള എളുപ്പമുള്ള ആയുധമാണ് ജല്പനങ്ങള്‍ – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.