ക്രിസ്തു വ്യക്തതയുള്ള ജീവിതം നല്‍കുന്നു: ഫ്രാന്‍സിസ് പാപ്പ

ആശയക്കുഴപ്പവും ആകുലതയും കൊണ്ട് കുഴഞ്ഞുമറിഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു, വ്യക്തതയുള്ള കാഴ്ചപ്പാടും ഉചിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.

“ഈ ലോകത്തില്‍ സ്വന്തം ലാഭവും നേട്ടവും മാത്രം ലക്ഷ്യമാക്കുകയും സ്വന്തം സന്തോഷം മാത്രം തേടുകയും ചെയ്യുന്ന മനോഭാവം നമ്മെ ഗാഢമായ ദുഃഖത്തിലേയ്ക്ക് തള്ളിവിടുകയും അടിമകളാക്കുകയും ചെയ്യും. അതുവഴി മനുഷ്യവംശത്തിന്റെ യഥാര്‍ത്ഥ ഐക്യവും വികസനവും തടസ്സപ്പെടും” – പാപ്പാ പറഞ്ഞു.

“എന്നാല്‍ ക്രിസ്തുവിനെ ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍, നാം ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് സ്വന്തമാക്കും. നാം മനുഷ്യത്വം എന്ന വാക്കിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിക്കുന്നത് യേശുവില്‍ നിന്നാണ്. നമ്മുടെ എല്ലാ പ്രത്യാശയും പ്രതീക്ഷകളും അതിശയിക്കുന്ന നിറവിലേയ്ക്കുള്ള വഴി അവിടുന്നാണ് കാണിച്ചുതരുന്നത്. യേശുവില്‍ നാം പുതിയ ജീവിതത്തെ അഭിമുഖീകരിക്കുന്നു. ഈ പുതിയ ജീവിതത്തില്‍ ദൈവമക്കളാണെന്ന അറിവില്‍ നാം ധന്യരാകുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.