ആവശ്യക്കാരെ കണ്ടുമുട്ടുമ്പോള്‍ നമ്മുടെ ഹൃദയം അനുകമ്പയാല്‍ ചലിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

ആവശ്യക്കാരെ കണ്ടുമുട്ടുമ്പോള്‍ നമ്മുടെ ഹൃദയം അനുകമ്പയാല്‍ ചലിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ അമ്മയും അവിടുത്തെ ആദ്യ ശിഷ്യയുമായ കന്യാമറിയം അത് നമുക്ക് കാണിച്ചുതരുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. അവള്‍ മകനെ അനുഗമിച്ചു. കഷ്ടപ്പാട്, അന്ധകാരം, പരിഭ്രാന്തി എന്നിവയില്‍ തന്റെ പങ്ക് അവള്‍ സ്വയം ഏറ്റെടുക്കുകയും വിശ്വാസത്തിന്റെ വിളക്ക് ഹൃദയത്തില്‍ ജ്വലിപ്പിച്ചുനിറുത്തിക്കൊണ്ട് സഹനത്തിന്റെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്തു.

ദൈവകൃപയാല്‍ നമുക്കും ഈ യാത്ര ചെയ്യാന്‍ കഴിയും. അനുദിന കുരിശിന്റെ വഴിയില്‍ നമ്മള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം സഹോദരീസഹോദരന്മാരെ കണ്ടുമുട്ടുന്നു: നാം വെറുതെ കടന്നുപോകരുത്, നമ്മുടെ ഹൃദയം അനുകമ്പയാല്‍ ചലിക്കണം, നാം അവരുടെ ചാരത്തായിരിക്കണം. ഇങ്ങനെ സംഭവിക്കുമ്പോള്‍, കിറേനിയക്കാരന്‍ ശിമയോനെപ്പോലെ, നമ്മളും ചിന്തിച്ചേക്കാം: ”എന്തുകൊണ്ട് ഞാന്‍തന്നെ?’. എന്നാല്‍ പിന്നീട് നാം കണ്ടെത്തും നമ്മള്‍ അയോഗ്യരായിരുന്നിട്ടും നമുക്ക് ലഭിച്ച ദാനമായിരുന്നു അതെല്ലാമെന്ന്. പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.