സ്വാതന്ത്ര്യമില്ലാത്ത സ്‌നേഹം സ്‌നേഹമല്ലെന്ന് മാര്‍പാപ്പ

സ്വാതന്ത്ര്യമില്ലാത്ത സ്‌നേഹം സ്‌നേഹമല്ലെന്ന് മാര്‍പാപ്പ. രക്ഷ യാന്ത്രികമല്ല. അത് സ്‌നേഹത്തിന്റെ ദാനമാണ്. അത് അപ്രകാരം തന്നെ മാനവസ്വാതന്ത്രത്തിന് നല്‍കപ്പെട്ടിരിക്കുന്നു. നാം സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സ്വാതന്ത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. പക്ഷേ സ്വാതന്ത്രമില്ലാതെ സ്‌നേഹം സ്‌നേഹമല്ല.

അത് ഒരുപക്ഷേ താല്‍പര്യമാകാം, ഭയമാകാം, പലതുമാകാം. പക്ഷേ, സ്‌നേഹം എല്ലായ്‌പ്പോഴും സൗജന്യമാണ്. അത് സൗജന്യമാകയാല്‍ സ്വതന്ത്രമായ ഒരു പ്രതികരണം അത് ആവശ്യപ്പെടുന്നു. മനോഭാവം മാറ്റുന്നതും ജീവിതം മാറ്റുന്നതുമാണ് മാനസാന്തരം. ഇനിമേല്‍ ലോകത്തിന്റെയല്ല, യേശുവാകുന്ന ദൈവത്തിന്റെ മാതൃകകളാണ് നാം പിന്തുടരേണ്ടത് – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.