മാനസാന്തരം ദൈവകൃപയാണെന്ന് പാപ്പാ

സ്വന്തം ശക്തിയാല്‍ ആര്‍ക്കും മാനസാന്തരപ്പെടാന്‍ കഴിയില്ലെന്നും പരിവര്‍ത്തനം ഒരു കൃപയാണെന്നും മാര്‍പാപ്പ. ഇത് കര്‍ത്താവേകുന്ന കൃപയാണ്. അതിനാല്‍, ശക്തിയോടു കൂടി ദൈവത്തോടു യാചിക്കേണ്ടതാണത്. നമ്മെ പരിവര്‍ത്തനം ചെയ്യാന്‍, നമുക്ക് യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനം ചെയ്യാന്‍ കഴിയേണ്ടതിന് ദൈവത്തോട് അപേക്ഷിക്കണം.

ദൈവത്തിന്റെ സൗന്ദര്യത്തോടും നന്മയോടും ആര്‍ദ്രതയോടും നാം തുറവുള്ളവരാകുന്നതിന് ആനുപാതികമായിട്ടായിരിക്കും നമുക്ക് മാനസ്സാന്തരപ്പെടാന്‍ സാധിക്കുക. ദൈവത്തിന്റെ അലിവിനെക്കുറിച്ചു ചിന്തിക്കൂ. ദൈവം കൊള്ളരുതാത്ത ഒരു പിതാവല്ല, മോശം പിതാവല്ല. അലിവുള്ളവനാണ്. തന്റെ അജഗണത്തിലെ അവസാനത്തെ ആടിനേയും അന്വേഷിക്കുന്ന ഒരു നല്ല ഇടയനെപ്പോലെ അവിടുന്ന് നമ്മെ ഏറെ സ്‌നേഹിക്കുന്നു. അത് സ്‌നേഹമാണ്. പരിവര്‍ത്തനം ദൈവകൃപയാണ്. നീ യാത്ര ആരംഭിക്കുക. എന്തെന്നാല്‍ അവിടുന്നാണ് നിന്നെ നടത്തുക. അവിടുന്ന് എങ്ങനെ എത്തുമെന്ന് നീ കാണും. പ്രാര്‍ത്ഥിക്കുക, നടക്കുക, എല്ലായ്‌പോഴും ഒരു ചുവട് മുന്നോട്ട് പോകും – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.