സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും സ്ഥൈര്യമുള്ളവരാകണം; മാര്‍പാപ്പ

കടുത്ത പ്രതിസന്ധികളുടെ ഈ വേളയില്‍, ഐക്യം സംഘര്‍ഷങ്ങളുടെമേല്‍ പ്രബലപ്പെടുന്നതിന്, പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമാണെന്ന് മാര്‍പാപ്പ. ‘പൊതുനന്മ പരിപോഷിപ്പിക്കേണ്ടതിന് വൈക്തികവാദം മാറ്റിവയ്‌ക്കേണ്ടത് അടിയന്തരാവശ്യമാണ്, അതിന് നമ്മുടെ നല്ല മാതൃക മൗലികമാണ്: ക്രിസ്ത്യാനികള്‍ പൂര്‍ണ്ണവും ദൃശ്യവുമായ ഐക്യത്തിലേക്കുള്ള പാതയില്‍ മുന്നേറേണ്ടത് സത്താപരമാണ്. ഇക്കഴിഞ്ഞ ദശകങ്ങളില്‍, ദൈവകൃപയാല്‍, നിരവധി ചുവടുകള്‍ മുന്നോട്ടു വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്, എന്നാല്‍ അവിശ്വാസവും മടുപ്പുമരുത്. സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും സ്ഥൈര്യമുള്ളവരായിരിക്കണം. പരിശുദ്ധാത്മാവ് ഉളവാക്കിയ ഒരു പാതയാണിത്, അതില്‍ നിന്ന് നാം ഒരിക്കലും പിന്നോട്ട് പോകില്ല’. പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.