പാപികളോടുള്ള സഹവര്‍ത്തിത്വത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍

പാപികളോടുള്ള സഹവര്‍ത്തിത്വം ദുര്‍മാതൃകയല്ല, മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. നല്ലിടയന്‍ ദൈവകരുണയുടെ അടയാളമാണ്. ആരും നഷ്ടപ്പെടരുതെന്നാണ് നല്ല ഇടയന്റെ ആഗ്രഹം. ആരും നശിച്ചുപോകണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ലാത്തതിനാല്‍ പാപികളുമായി അകലം പാലിച്ചതുകൊണ്ട് എല്ലാം ഭംഗിയാകുമെന്ന് ആരും കരുതരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. നഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള വേദനയില്ലാത്ത ആത്മീയത ശോഷിച്ചതാണ്.

ഈശോ നല്ല ഇടയന്റെ ഉപമ ആളുകളോട് പറയുകയും വഴിതെറ്റി പോയ ആടിനെ തേടിപ്പോകുന്ന ഇടയചിന്ത വിശദീകരിക്കുകയും ചെയ്തത്, ‘പാപികളോടൊത്തുള്ള സഹവാസം ദുര്‍മാതൃകയാണെന്നു വിലയിരുത്തിയ അക്കാലത്തിന് നേര്‍വഴി കാട്ടുന്നതിനായിരുന്നു’ – പാപ്പ വിശദീകരിച്ചു. “നാം നമ്മുടെ വിശ്വാസം എങ്ങനെ ജീവിക്കുന്നു എന്നു കാണിക്കുന്നതിനാണ് ഈ ഉപമ നല്‍കപ്പെടുന്നത്.”

ദൈവം കാരുണ്യവാനാണ്. ആ സ്വഭാവത്തോട് അവിടുന്ന് നൂറു ശതമാനം വിശ്വസ്തത പുലര്‍ത്തുന്നു. അതിനാല്‍ ഒരാളെപ്പോലും മാറ്റിനിര്‍ത്തുക അവിടുത്തേയ്ക്ക് സാധ്യമല്ല. എല്ലാവരുടെയും രക്ഷ എന്ന ചിന്തയില്‍ നിന്ന് ആര്‍ക്കും അവിടുത്തെ തടയാനാവില്ല. “നാം ദൈവത്തെ തേടുന്നുവെന്ന് അഭിനയിക്കുന്ന ഇടങ്ങളിലാവില്ല അവിടുന്ന് സന്നിഹിതനാകുന്നത്. നഷ്ടപ്പെട്ട ആടുകളുടെ ഇടയിലാവും. തൊണ്ണൂറ്റിയൊമ്പതിനെയും വിട്ട് ഒന്നിനെ തേടിപ്പോകുന്ന ഇടയനെ ഓരോ വിശ്വാസിയും ഓര്‍മ്മിക്കണം”
– പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.