സൗജന്യമായി രക്ഷിക്കപ്പെട്ടവരാണ് നാമെന്ന് ഫ്രാന്‍സിസ് പാപ്പാ

നാം എന്തെങ്കിലും ചെയ്യുന്നതിന് മുമ്പുതന്നെ, നമ്മുടെ ജീവിതം നമ്മുടെ മേലുള്ള കാരുണ്യത്താല്‍ മുദ്രിതമായിരിക്കുന്നുവെന്ന് മാര്‍പാപ്പ. നാം സൗജന്യമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. രക്ഷ സൗജന്യമാണ്. നമ്മുടെ കാര്യത്തില്‍ ദൈവത്തിന്റെ സൗജന്യമായ പ്രവര്‍ത്തിയാണിത്. നമ്മുടെ മാമ്മോദീസാ ദിനത്തിലാണ് കൗദാശികമായി ഇത് ചെയ്യുന്നത്.

എന്നാല്‍ സ്‌നാനമേല്‍ക്കാത്തവര്‍ക്കും എപ്പോഴും ദൈവത്തിന്റെ കരുണ ലഭിക്കുന്നു, കാരണം ദൈവം അവിടെയുണ്ട്, അവിടന്ന് കാത്തിരിക്കുന്നു, ഹൃദയവാതിലുകള്‍ തുറക്കുന്നതും പ്രതീക്ഷിച്ച് അവിടുന്നിരിക്കുന്നു. അവിടുന്ന് അടുത്തേക്കുവരുന്നു, അവിടുന്ന് തന്റെ കാരുണ്യത്താല്‍ നമ്മെ തലോടുന്നു എന്നു ഞാന്‍ പറയും. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.