പ്രാര്‍ത്ഥന അടക്കമുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്നത് തെറ്റാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

നമ്മുടെ അനുദിന ജീവിതത്തില്‍ നീട്ടിവയ്ക്കലുകളും ഒഴിവുകഴിവുകളും പറഞ്ഞ് പ്രാര്‍ത്ഥന അടക്കമുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്നത് തെറ്റാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.

പ്രാര്‍ത്ഥന എനിക്ക് ആവശ്യമാണെന്ന് അറിയാമെങ്കിലും നാം പലപ്പോഴും അതു മാറ്റിവയ്ക്കുന്നുവെന്നും അതിനു സമയമില്ലായെന്നും നാളെ, നാളെ എന്നു പറഞ്ഞു നാം മാറ്റിവയ്ക്കുകയാണ് പതിവെന്നും പാപ്പ പറഞ്ഞു. മറ്റൊരാളെ സഹായിക്കുന്നതു നല്ലതാണ്. എങ്കിലും നാം അതിലും മടികാണിക്കുന്നു. നാളെകളുടെ നീണ്ട ചങ്ങലയാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥിക്കണമോ? മറ്റുള്ളവരെ സഹായിക്കണോ? അതേ, വേണം. ഉടനെ വേണം. എല്ലാ സമ്മതങ്ങളും ത്യാഗം ആവശ്യപ്പെടുന്നു.

ചിന്തളാല്‍ ആകുലപ്പെടാതെ, നമ്മിലും കുറവുള്ളവര്‍ക്ക് നമുക്ക് ആവുന്ന സഹായം നല്കാന്‍ പരിശ്രമിക്കാം. നമ്മുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമല്ല സഹായിക്കേണ്ടത്. ആരോരുമില്ലാത്തവരെയും, ആവശ്യത്തിലായിരിക്കുന്നവരെയുമാണ്. പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.