നാം ആയിരിക്കുന്നതുപോലെ നമ്മെ സ്‌നേഹിക്കുന്ന യേശു

നാം എവിടെയാണോ അവിടെ കര്‍ത്താവ് നമ്മെ തേടിവരുന്നുവെന്ന് മാര്‍പാപ്പ. ശനിയാഴ്ച (30/01/21) കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ, കര്‍ത്താവിന് നമ്മോടുള്ള സ്‌നേഹത്തെയും കരുതലിനെയും കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നത്.

“നാം എവിടെ ആയിരിക്കുന്നുവോ അവിടെ കര്‍ത്താവ് നമ്മെ അന്വേഷിക്കുകയും നാം ആയിരിക്കുന്നതുപോലെ തന്നെ നമ്മെ സ്‌നേഹിക്കുകയും നമ്മോടൊപ്പം ക്ഷമയോടെ സഞ്ചരിക്കുകയും ചെയ്യുന്നു. തന്റെ വചനത്താല്‍ നമ്മെ പരിവര്‍ത്തനം ചെയ്യാനും നാം നമ്മുടെ ജീവിതം പൂര്‍ണ്ണമായി ജീവിക്കുന്നതിനും തന്നെ അനുഗമിച്ച് ആഴത്തിലേയ്ക്ക് നീങ്ങുന്നതിനുംവേണ്ടി നമ്മെ ക്ഷണിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.