അക്രമം എല്ലായ്‌പ്പോഴും ആത്മവിനാശകരമാണെന്ന് മാര്‍പാപ്പ

അക്രമം എല്ലായ്‌പ്പോഴും ആത്മവിനാശകരമാണെന്നും അക്രമത്തിലൂടെ ഒന്നും നേടുകയല്ല മറിച്ച്, ഏറെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുകയെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. എല്ലാവര്‍ക്കും ആശ്വാസം പകരാനും ദേശീയ അനുരഞ്ജനം പരിപോഷിപ്പിക്കാനും അമേരിക്കന്‍ സമൂഹത്തില്‍ വേരൂന്നിയ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി ഉന്നതമായ ഉത്തരവാദിത്വബോധം പുലര്‍ത്താന്‍ പാപ്പാ രാഷ്ട്രാധികാരികളെയും ജനങ്ങളെയും ആഹ്വാനം ചെയ്തു.

പൊതുനന്മ പടുത്തുയര്‍ത്തുന്നതിനുള്ള രാജവീഥിയെന്ന നിലയില്‍ സമാഗമ സംസ്‌കൃതിയെയും സേവന സംസ്‌ക്കാരത്തെയും സജീവമാക്കി നിര്‍ത്താന്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ അമലോത്ഭവ കന്യക സഹായിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

യേശുവിന്റെ മാമ്മോദീസാ തിരുനാളില്‍ വത്തിക്കാനില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച് നവജാത ശിശുക്കള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുന്ന പതിവ് ഇക്കൊല്ലം മഹാമാരി മൂലം തനിക്ക് തെറ്റിക്കേണ്ടി വന്നത് പാപ്പാ അനുസ്മരിക്കുകയും, മാമ്മോദീസാ സ്വീകരിക്കുന്നതിനു പേരു നല്‍കിയിരുന്ന ശിശുക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ കുഞ്ഞുങ്ങളുടെ തലതൊട്ടപ്പന്മാര്‍ക്കും തലതൊട്ടമ്മമാര്‍ക്കും തന്റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.