ആത്മവിശ്വാസത്തോടെ ദൈവത്തെ നോക്കിയാല്‍ സംഭവിക്കുന്നതിനെക്കുറിച്ച് മാര്‍പാപ്പ

ജീവിതസംഭവങ്ങള്‍ക്കിടയിലും കര്‍ത്താവിലേയ്ക്കുള്ള ആത്മവിശ്വാസത്തോടെയുള്ള നോട്ടം പുത്രസഹജമായ കൃതജ്ഞത ഉണര്‍ത്തുന്നുവെന്ന് മാര്‍പാപ്പ. ഇത് സംഭവിക്കുമ്പോള്‍, ഹൃദയം ആരാധനയിലേയ്ക്ക് തുറക്കുന്നു. നേരെ മറിച്ച് ദൈവത്തിങ്കലേയ്ക്ക് കണ്ണുകളുയര്‍ത്താന്‍ വിസമ്മതിച്ചുകൊണ്ട് നാം പ്രശ്നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഭയം ഹൃദയത്തെ കീഴടക്കുകയും അതിനെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

അങ്ങനെ അത് ഹൃദയത്തില്‍ കോപം, അസ്വസ്ഥത, വേദന, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥകളില്‍ കര്‍ത്താവിനെ ആരാധിക്കുക പ്രയാസമാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍, യാഥാര്‍ത്ഥ്യം നമ്മുടെ ചിന്തകളേക്കാള്‍ വലുതാണെന്ന ബോധ്യത്തോടു കൂടി നമ്മുടെ മുന്‍കൂട്ടിയുള്ള തീരുമാനങ്ങളുടെ വലയം ഭേദിക്കാനുള്ള ചങ്കുറപ്പ് നമുക്കുണ്ടാകണം. നാം കര്‍ത്താവിനെ നോക്കുകയും അവിടുത്തെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യത്തെ പരിഗണിക്കുകയും ചെയ്താല്‍, അവിടുന്ന് ഒരിക്കലും നമ്മെ കൈവിടില്ലെന്ന് നാം മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.