ലോകമെമ്പാടുമുള്ള കുട്ടിക്കൂട്ടത്തിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

കത്തോലിക്കാ സഭ തിരുബാലസഖ്യ ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള കുട്ടിക്കൂട്ടത്തിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഓരോ കുഞ്ഞും ഈശോയുടെ മിഷനറിമാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലോടെ, എപ്പിഫനി തിരുനാളില്‍ നല്‍കിയ ആഞ്ചലൂസ് സന്ദേശത്തിലാണ് പാപ്പ കുട്ടികള്‍ക്ക് വിശേഷാല്‍ ആശംസകള്‍ നേര്‍ന്നത്.

“ഓരോ കത്തോലിക്കനും മാമ്മോദീസയിലൂടെ മിഷനറി ദൗത്യം നല്‍കപ്പെട്ടവനാണ്. കുഞ്ഞുങ്ങളും ഈ ദൗത്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ മിഷനറിമാരാകാന്‍ വിളിക്കപ്പെട്ട, ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളോടും ഞാന്‍ എന്റെ നന്ദി പ്രകാശിപ്പിക്കുന്നു. ക്രിസ്തുവിന്റെ ആനന്ദത്തിന്റെ സാക്ഷികളും സാഹോദര്യത്തിന്റെ വക്താക്കളുമാകാന്‍ ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു” – പാപ്പ പറഞ്ഞു. ‘സാക്ഷ്യമേകുക’ എന്നതാണ് 2021-ലെ ആപ്തവാക്യമായി ‘പൊന്തിഫിക്കല്‍ സൊസൈറ്റി ഓഫ് ഹോളി ചൈല്‍ഡ്ഹുഡ്’ തിരഞ്ഞെടുത്തിരിക്കുന്നത്.

“സാക്ഷ്യജീവിതത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും തങ്ങളുടെ കുടുംബത്തിലും സ്‌കൂളിലും കണ്ടുമുട്ടുന്ന ഓരോരുത്തരോടും സുവിശേഷം പ്രഘോഷിക്കുന്നവരാണ് ഓരോ കുഞ്ഞുമിഷനറിയും. കുടുംബത്തില്‍ മാതാപിതാക്കളും മക്കളും പ്രത്യേകമാംവിധത്തില്‍ പരസ്പരം സാക്ഷ്യജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണ്. മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യമേകുമ്പോള്‍ മക്കള്‍, തങ്ങള്‍ക്ക് മറ്റുള്ളവരോടുള്ള പരിഗണനയിലൂടെ കുടുംബത്തില്‍ സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു” – പൊന്തിഫിക്കല്‍ സൊസൈറ്റി ഓഫ് ഹോളി ചൈല്‍ഡ്ഹുഡ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.