കാനായിലെ വിവാഹവിരുന്ന് എന്തിനുവേണ്ടിയായിരുന്നു എന്ന് വിശദീകരിച്ച് മാര്‍പാപ്പ

യേശുക്രിസ്തുവാണ് ദൈവജനത്തിന്റെ വരന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ. കാനായിലെ കല്യാണവിരുന്നിനെക്കുറിച്ചുള്ള സുവിശേഷഭാഗം വായിച്ചു വ്യാഖ്യാനിക്കുകയായിരുന്നു അദ്ദേഹം.എന്തിനാണ് കാനായിലെ വിവാഹവിരുന്നില്‍ വച്ച് യേശു വെള്ളം വീഞ്ഞാക്കിയത്? പാപ്പാ ചോദിച്ചു. അതിന്റെ ഉദ്ദേശ്യം ജനങ്ങളെ അത്ഭുതപരതന്ത്രരാക്കുക എന്നതായിരുന്നില്ല. മറിച്ച്, പിതാവായ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും പാപ്പാ വിശദമാക്കി.

യേശുവിന്റെ പരസ്യജീവിതകാലത്ത് കല്യാണവിരുന്ന് നടന്നത് കേവലം യാദൃച്ഛികമായിട്ടല്ല, ദൈവഹിതപ്രകാരമായാണ്. ദിവ്യമണവാളന്‍ സ്വയം വെളിപ്പെടുത്തുന്നതിന്റെ ആരംഭമായിരുന്നു അത്. യേശു സ്വയം ദൈവജനത്തിന്റെ മണവാളനാണെന്ന് വെളിപ്പെടുത്തുകയായിരുന്നു ആ സംഭവത്തിലൂടെ – പാപ്പാ വിശദീകരിച്ചു. അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന മറിയത്തിന്റെ വാക്കുകള്‍ നമ്മള്‍ മക്കള്‍ക്കായി അമ്മ നല്‍കുന്ന പൈതൃകമാണ്. അതാണ് നമ്മോട് അമ്മയ്ക്ക് പറയാനുള്ളതെന്നും പാപ്പാ വ്യക്തമാക്കി.

നമുക്ക് യേശു പറയുന്നത് അനുസരിക്കാം. എന്താണ് യേശു പറയുന്നത്. യേശു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. നാം ബൈബിള്‍ വായിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നാം യേശു പറയുന്നതു പോലെ ചെയ്യുന്നവരാകും – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.