ഉണ്ണീശോയെ കൈകളില്‍ വഹിച്ചതുപോലെ പരിശുദ്ധ അമ്മ നമ്മേയും കൈകളില്‍ വഹിച്ചുകൊള്ളുമെന്ന് ഫ്രാന്‍സിസ് പാപ്പാ

ഉണ്ണീശോയെ കൈകളില്‍ വഹിച്ചതുപോലെ പരിശുദ്ധ അമ്മ നമ്മേയും കൈകളില്‍ വഹിച്ചുകൊള്ളുമെന്ന് ഫ്രാന്‍സിസ് പാപ്പാ. പുല്‍ക്കൂട്ടില്‍ ഉണ്ണീശോ മറിയത്തിന്റെ ഒപ്പമാണ്. ഇതുപോലെ പരിശുദ്ധ അമ്മ നമ്മോടൊപ്പമുണ്ട്. നമ്മെ കൈകളില്‍ എടുക്കാന്‍ അമ്മ തയ്യാറാണ്. സ്വപുത്രനെ സംരക്ഷിക്കുകയും കൈകളില്‍ വഹിക്കുകയും ചെയ്തതുപോലെ നമ്മെ ഓരോരുത്തരേയും കൈകളില്‍ വഹിക്കാന്‍ അമ്മ സന്നദ്ധയാണ്. മാതൃസഹജമായ വാത്സല്യത്തോടെ ഉണ്ണീശോയെ നോക്കിയതുപോലെ അമ്മ നമ്മേയും നോക്കുന്നു.

മാതാവിന്റെ സഹായത്തോടെ പുതുവര്‍ഷത്തില്‍ നമുക്ക് ആത്മീയമായി വളരാന്‍ കഴിയുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. അവളിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് ദൈവത്തിലെത്താം – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.