വിശുദ്ധ കുരിശിനെ രാഷ്ട്രീയചിഹ്നമായി ഉപയോഗിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വിശുദ്ധ കുരിശിനെ രാഷ്ട്രീയചിഹ്നമായി ഉപയോഗിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ലൊവാക്യയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ അവസരത്തില്‍, ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബൈസന്റൈന്‍ ആരാധനാക്രമത്തിലുള്ള വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു സംസാരിക്കവേയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

കുരിശ് ലോകദൃഷ്ടിയില്‍ പരാജയത്തിന്റെ ചിഹ്നമാണ്. ഉപരിപ്ലവമായി കുരിശിനെ കണുന്നവര്‍ അതിന്റെ സന്ദേശം ഗ്രഹിക്കുന്നില്ല. യോഹന്നാന്‍ ശ്ലീഹാ മനുഷ്യദുരിതത്തിന്റെ ചരിത്രത്തില്‍ ഇറങ്ങിവരുന്ന ദൈവത്തെ കുരിശില്‍ കണ്ടു. തങ്ങളുടെ ദുരിതങ്ങളില്‍ ക്രിസ്തുവിനെ കണ്ടെത്തുവാന്‍ കുരിശ് സഹായിക്കുന്നു. കുരിശിന്റെ മഹത്വം നാം കണ്ടെത്താന്‍ പഠിക്കേണ്ടത് കുരിശിന്റെ ജീവിതം നയിച്ചുകൊണ്ടാവണം. കുരിശിനെ ഭക്തവസ്തുവായോ രാഷ്ട്രീയ-മതചിഹ്നമായോ, സാമൂഹ്യപദവിക്കു വേണ്ടിയോ പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.