മനുഷ്യര്‍ ദൈവമക്കളാകുന്ന മഹോത്സവമാണ് ക്രിസ്തുമസ്: മാര്‍പാപ്പ

ജനുവരി 10-ാം തീയതി ഫ്രാന്‍സിസ് പാപ്പാ ‘ട്വിറ്ററി’ല്‍ പങ്കുവച്ച സന്ദേശം.

ഞായറാഴ്ച, ജനുവരി 10-ന് സഭ ആചരിച്ച ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളോടെ ക്രിസ്തുമസ് കാലം അവസാനിച്ച് സാധാരണകാലം ആരാധനക്രമത്തില്‍ ആരംഭിക്കുകയാണെന്ന കാര്യം വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയില്‍ പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു. ക്രിസ്തുമസിനെ കുറിച്ച് ഒറ്റവരി ചിന്തയും പാപ്പാ കണ്ണിചേര്‍ത്തു:

“ദൈവം മനുഷ്യനായി പിറന്നതിനാലാണ് നാം ദൈവമക്കളാകുന്നത്. ഇതാണ് ക്രിസ്തുമസിന്റെ മഹത്തായ സന്ദേശം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.