ജനങ്ങളെ ജീവിതസാക്ഷ്യം കൊണ്ട് ആകര്‍ഷിക്കണമെന്ന് മാര്‍പാപ്പ

സാക്ഷ്യം നല്‍കല്‍ എന്നത് പതിവുകളെ മാറ്റിമറിക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ചരിത്രം പരിശോധിച്ചാല്‍ സാക്ഷ്യം നല്‍കല്‍ അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. പലപ്പോഴും അതിന്റെ വില രക്തസാക്ഷിത്വമായിരുന്നു. സാന്താ മര്‍ത്താ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

“ജനങ്ങളെ ആകര്‍ഷിക്കുന്നത് വാക്കുകളല്ല, ജീവിതസാക്ഷ്യങ്ങളാണ്. യേശു സാക്ഷ്യം നല്‍കുന്നവനാണ്. യേശുവിന്റെ സാക്ഷ്യം പുതിയതാണെങ്കിലും പഴയനിയമത്തിലും നാം ദൈവകാരുണ്യത്തിന്റെ സാക്ഷ്യം കാണുന്നുണ്ട്. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന വചനത്തിന്റെ അര്‍ത്ഥം നിയമപണ്ഡിതര്‍ക്ക് മനസിലായിരുന്നില്ല. എന്നാല്‍ യേശു തന്റെ ജീവിതത്തിലൂടെ നമുക്കത് കാണിച്ചുതന്നു, ആ വചനത്തിന്റെ പൊരുള്‍” – പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.