കര്‍ത്താവായ ഈശോയേ വരണമേ എന്ന പ്രാര്‍ത്ഥന ദിവസം മുഴുവന്‍ ആവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

കര്‍ത്താവായ ഈശോയേ വരണമേ എന്ന പ്രാര്‍ത്ഥന ദിവസം മുഴുവന്‍ ആവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ആഗമന കാലത്തിന് തുടക്കം കുറിച്ച ദിനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ആഗമനകാലം ദൈവം നമ്മുടെ ഇടയില്‍ സമീപസ്ഥനാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കാലമാണ്. കര്‍ത്താവായ ഈശോയേ വരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. ഓരോ ദിവസത്തിന്റേയും തുടക്കത്തില്‍ കഴിയുന്നതുപോലെ ഈ പ്രാര്‍ത്ഥന നമുക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കാം. മീറ്റിംഗുകള്‍ ആരംഭിക്കും മുമ്പ്, ജോലിയും പഠനവും നടത്തുന്നതിന് മുമ്പ്, ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളില്‍, കര്‍ത്താവായ ഈശോയേ വരണമേ എന്നു പ്രാര്‍ത്ഥിക്കുക. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.