ആഗമനകാലം കാത്തിരിപ്പിന്റെ സമയം: മാര്‍പാപ്പ

കര്‍ത്താവ് എല്ലാ ദിവസവും വരുന്നു. അത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ അവിടുത്തെ കൃപയാല്‍ നമുക്ക് നന്മ ചെയ്യാന്‍ കഴിയുന്നതിനു വേണ്ടിയാണ്. നമ്മുടെ ദൈവം ആഗതനാകുന്ന ദൈവമാണ്. ഇത് നാം മറക്കരുത് – വരുന്ന ഒരു ദൈവം, അവിടുന്ന് സദാ ആഗതനാകുന്നു. നമ്മുടെ പ്രതീക്ഷയെ അവിടുന്ന് നിരാശപ്പെടുത്തില്ല. കര്‍ത്താവ് ഒരിക്കലും നമ്മെ ഭഗ്‌നാശരാക്കില്ല. നമ്മെ ഒരുപക്ഷേ കാത്തിരിപ്പിക്കും. നമ്മുടെ പ്രതീക്ഷ പക്വത പ്രാപിക്കാന്‍ കുറച്ച് നിമിഷങ്ങള്‍ ഇരുട്ടില്‍ കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. പക്ഷേ ഒരിക്കലും നിരാശപ്പെടുത്തില്ല.

കര്‍ത്താവ് എപ്പോഴും വരുന്നു. അവന്‍ എപ്പോഴും നമ്മുടെ ചാരെയുണ്ട്. ചിലപ്പോള്‍ അവിടുന്ന് അദൃശ്യനായിരിക്കും. എന്നാല്‍ എപ്പോഴും വരുന്നു. കൃത്യമായ ഒരു ചരിത്രനിമിഷത്തില്‍ അവിടുന്ന് വന്നു, നമ്മുടെ പാപങ്ങള്‍ സ്വയം ഏറ്റെടുക്കുന്നതിന് മനുഷ്യനായിത്തീര്‍ന്നു – ചരിത്രനിമിഷത്തിലെ യേശുവിന്റെ ഈ ആദ്യത്തെ വരവിനെ തിരുപ്പിറവിത്തിരുന്നാള്‍ അനുസ്മരിപ്പിക്കുന്നു; അവിടുന്ന് ഒരു സാര്‍വ്വത്രിക ന്യായാധിപനായി യുഗാന്ത്യത്തില്‍ വീണ്ടും വരും.

അവിടടുന്ന് മൂന്നമാത്തേതായ ഒരു രീതിയില്‍ മൂന്നാമതും ആഗതനാകും. തന്റെ ജനത്തെ സന്ദര്‍ശിക്കുന്നതിന്, വചനത്തിലും കൂദാശകളിലും സഹോദരീ സഹോദരന്മാരിലും തന്നെ സ്വാഗതം ചെയ്യുന്ന സകല സ്ത്രീപുരുഷന്മാരെയും കാണാന്‍ എല്ലാ ദിവസവും അവിടന്നു വരുന്നു. അനുദിനം യേശു വാതിലില്‍ മുട്ടുന്നുവെന്ന് ബൈബിള്‍ പറയുന്നു. അവിടുന്നു നമ്മുടെ ഹൃദയവാതില്‍ക്കലാണ്. അവിടുന്ന് മുട്ടുന്നു. മുട്ടുന്ന, ഇന്ന് നിങ്ങളെ കാണാന്‍ വന്ന, അസ്വസ്ഥതയോടും ആശയത്തോടും പ്രചോദനത്തോടും കൂടി നിങ്ങളുടെ ഹൃദയത്തില്‍ മുട്ടുന്ന കര്‍ത്താവിനെ എങ്ങനെ കേള്‍ക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? അവന്‍ ബെത്ലഹേമില്‍ വന്നു. അവന്‍ ലോകാവസാനം വരും. എന്നാല്‍ എല്ലാ ദിവസവും അവന്‍ നമ്മുടെ അടുക്കല്‍ വരുന്നു. നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുക കര്‍ത്താവ് മുട്ടുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ തോന്നുന്നതെന്താണെന്നു നോക്കുക. പാപ്പാ പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.