മറിയത്തിന്റെ സമര്‍പ്പണത്തിരുന്നാളില്‍ പാപ്പാ നല്‍കിയ സന്ദേശം

ധ്യാനാത്മക ജീവിതം നയിക്കുന്ന സഹോദരീസഹോദരങ്ങള്‍ ബലഹീനര്‍ക്ക് താങ്ങും ഇരുളില്‍ പ്രകാശം പരുത്തുന്ന ദീപയഷ്ടികളുമാണെന്ന് മാര്‍പാപ്പ.

മറിയത്തിന്റെ സമര്‍പ്പണത്തിരുന്നാളും ആവൃതിക്കുള്ളില്‍ കഴിയുന്നവരുടെ, അതായത്, ആശ്രമത്തിനുള്ളില്‍ ധ്യാനാത്മക ജീവിതം നയിക്കുന്നവരുടെ ദിനവുമായ ശനിയാഴ്ച ‘പ്രൊഒറാന്തിബൂസ്” (#ProOrantibus) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

”മറിയത്തെ ദേവാലയത്തില്‍ സമര്‍പ്പിച്ചതിന്റെ ഓര്‍മ്മത്തിരുന്നാളും പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവരുടെ ദിനവും ഇന്നു നമ്മള്‍ ആചരിക്കുന്നു. ധ്യാനാത്മക ജീവിതം നയിക്കുന്ന സഹോദരീസഹോദരങ്ങളെ നിങ്ങള്‍ക്കു നന്ദി, എന്തെന്നാല്‍ നിങ്ങള്‍ ബലഹീനര്‍ക്ക് താങ്ങാണ്, തുറമുഖം എവിടെയാണെന്നു സൂചിപ്പിക്കുന്ന ദീപസ്തംഭങ്ങളാണ്, ഇരുളില്‍ പ്രകാശം പരത്തുന്ന ദീപശിഖകളാണ്, പുതിയ ദിനത്തെ പ്രഘോഷിക്കുന്ന ദ്വാരപാലകരാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.