മജ്ജദാനം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പാ

മജ്ജദാനം വഴി പരസ്പര സഹായത്തിന്റെയും ഉദാരമായി നല്‍കുന്നതിന്റെയും പ്രത്യാശയുടേയും ജീവന്റെ തന്നെയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിലൂടെ രോഗികളും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരുമായ ഒരുപാട് ആളുകളുടെ ആരോഗ്യവും ജീവനും വീണ്ടെടുക്കാനുള്ള സാധ്യതകള്‍ തുറന്നുകിട്ടുകയും ചെയ്യുന്നു. ലോക മജ്ജദാതാക്കളുടെ ദിവസത്തിലാണ് പാപ്പാ ഈ ചിന്തകള്‍ പങ്കുവച്ചത്.

ജീവിതം പവിത്രമാണെന്ന സത്യം മനസിലാക്കാന്‍ ഉദാരമായ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഇതുപോലെയുള്ള പ്രത്യക്ഷപ്രവൃത്തികള്‍ അത്യാവശ്യമാണെന്നും പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.