മതബോധനത്തിന്റെ കാതല്‍ എന്തെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ

ഉത്ഥിതനായ ക്രിസ്തു നിന്നെ സ്‌നേഹിക്കുന്നുവെന്നും ഒരിക്കലും നിന്നെ ഉപേക്ഷിക്കുകയില്ലെന്നതുമാണ് മതബോധനത്തിന്റെ കാതല്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതബോധന യാത്രയില്‍ ഇക്കാര്യം ആവര്‍ത്തിക്കാന്‍ നാം ഒരിക്കലും മറക്കരുത്. നവ സുവിശേഷവല്‍ക്കരണത്തില്‍ ‘മതബോധനവും മതബോധന അദ്ധ്യാപകരും’ എന്ന വിഷയത്തില്‍ നവ സുവിശേഷവല്‍ക്കരണത്തിനായിട്ടുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.

സഹോദരീസഹോദരന്മാര്‍ ഒരുമിച്ചുവന്ന് അവരുടെ ജീവിതത്തില്‍ ദൈവസാന്നിധ്യത്തിന്റെ വിവിധ വഴികള്‍ കൂടുതല്‍ ആഴത്തില്‍ കണ്ടെത്തുന്ന പരിശുദ്ധ കുര്‍ബാനയുടെ ആചാരം മതബോധനത്തിന്റെ ഏറ്റവും പ്രബലമായ ഇടമാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ദിവ്യബലി ആഘോഷത്തില്‍ നിന്ന് വിശ്വാസം കൂടുതല്‍ ക്രിയാത്മകമായി പകര്‍ന്നു നല്‍കാനുള്ള അഭിനിവേശമുള്ളവരാണ് മതബോധന അദ്ധ്യാപകര്‍ – പാപ്പാ പറഞ്ഞു. തന്നെ ആദ്യകുര്‍ബാന സ്വീകരണത്തിനായി ഒരുക്കിയ രണ്ട് മതബോധ അദ്ധ്യാപകരെക്കുറിച്ചും പാപ്പാ സമ്മേളനത്തില്‍ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.