ജീവിതത്തില്‍ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത്

ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: “മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ”

പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ചു നാം ശീലിച്ചു പോകാറുണ്ട്. ജീവിതം തകര്‍ന്നു കഴിയുമ്പോള്‍ അതേ അവസ്ഥയോട് സമരസപ്പെട്ട് അങ്ങനെ തന്നെ കഴിയുന്നു. എന്നാല്‍ നാം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ജീവിതം പുതുക്കിപ്പണിയുകയും വേണം, പാപ്പാ പറഞ്ഞു. എസ്രായുടെ പുസ്തകത്തില്‍ തകര്‍ന്നു പോയ ജറുസലേം ദേവാലയം പുതുക്കി പണിയുന്ന ചരിത്രം വിവരിക്കുന്നുണ്ടെന്നും അതിനു വേണ്ടി യഹൂദര്‍ സഹിച്ച സഹനങ്ങളും പാപ്പാ ഓര്‍മപ്പെടുത്തി.

ജീവിതം പുതുക്കിപ്പണിയല്‍ ഒരു കൃപയാണ്. അര്‍ഹതയ്ക്കുപരിയുള്ള കൃപയാണത്. നമ്മുടെ അധ്വാനവും പോരാട്ടവും കൊണ്ട് നാം ഈ കൃപയെ യാഥാര്‍ത്ഥ്യമാക്കണം.

യേശു പോലും തകര്‍ന്ന് ഒന്നുമില്ലായ്മയിലേക്ക് നിപതിച്ച വ്യക്തിയാണ്. എന്നാല്‍ അവിടുന്ന് ദൈവശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റു. ദൈവം നമ്മോടൊപ്പമുണ്ട്. ഇതാണ് വീണ്ടും പുതുക്കിപ്പണിയാന്‍ നമ്മുടെ പ്രത്യാശ, പാപ്പാ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.