ജൂതവിരുദ്ധതയ്‌ക്കെതിരെ മുന്നറിയിപ്പുമായി മാര്‍പാപ്പ

യൂറോപ്പിലുള്‍പ്പെടെ ഇപ്പോഴും നിലനില്‍ക്കുന്ന ജൂതവിരുദ്ധ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയില്‍ സന്ദര്‍ശനത്തിനെത്തി മാര്‍പാപ്പാ, പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇക്കാര്യം പറഞ്ഞത്.

കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നയങ്ങള്‍ പിന്തുടരുന്ന വിക്ടര്‍ ഒര്‍ബാന് ജൂതവിരുദ്ധ നിലപാടുകളാണുള്ളത്. ഇത്തരം ജൂതവിരുദ്ധ നിലപാടുകള്‍ പരിഹാസ്യമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതേസമയം ക്രിസ്ത്യന്‍ ഹംഗറി നശിക്കാന്‍ അനുവദിക്കരുതെന്ന് മാര്‍പാപ്പയോടു പറഞ്ഞതായി വിക്ടര്‍ ഒര്‍ബാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ക്രിസ്ത്യന്‍, ജൂത നേതൃത്വങ്ങളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. യൂറോപ്പിലുള്‍പ്പെടെ ജൂതവിരുദ്ധ മനോഭാവം നിലനില്‍ക്കുന്നതായും ജാഗ്രത പാലിക്കണമെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. ഈ അപകടത്തെ ചെറുക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും സാഹോദര്യം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.