ദിവ്യകാരുണ്യം ആസ്വദിക്കുന്നതിനായി ഹൃദയങ്ങളെ വലുതാക്കണമെന്ന് മാര്‍പാപ്പ

ദിവ്യകാരുണ്യത്തിന്റെ ദാനങ്ങള്‍ ആസ്വദിക്കാന്‍ കഴിയണമെങ്കില്‍ നാം നമ്മുടെ ഹൃദയങ്ങളെ വലുതാക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

“നമുക്ക് നമ്മുടെ അഹന്തയുടെ ചെറിയ മുറിവുകള്‍ തകര്‍ത്ത് ആരാധനയുടെ വിശാലമായ ലോകത്തിലേക്ക്‌ പ്രവേശിക്കേണ്ടിയിരിക്കുന്നു. നമുക്ക് ആരാധന നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കര്‍ത്താവിലേക്ക് നയിക്കുന്ന വഴികള്‍ ഇല്ലാതാകുന്നു. ദിവ്യകാരുണ്യത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ മനോഭാവം ഇതായിരിക്കണം. ആരാധന. ഇതാണ് നമുക്കാവശ്യമായിരിക്കുന്നത്” – പാപ്പാ പറഞ്ഞു.

“സഭ വലിയ മുറിയായി മാറണം. ഒരിക്കലും ചെറുതോ അടച്ചുപൂട്ടപ്പെട്ടതോ ആകരുത്. എല്ലാവരേയും സ്വീകരിക്കാന്‍ കഴിയുന്ന കൈകള്‍ തുറന്നുപിടിച്ചിരിക്കുന്ന ഒന്നായിരിക്കണം. പാപികള്‍ക്കും ശരിയായ പാതയിലൂടെ ചരിക്കുന്നവര്‍ക്കും എല്ലാം ഒന്നുപോലെ പ്രവേശിക്കാന്‍ കഴിയണം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.