ദരിദ്രരെ സഹായിക്കുന്നതിന് അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ

ദരിദ്രരെ സഹായിക്കുന്നതിനായി അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെക്കുറിച്ച് ചിന്തിക്കാനും പാപ്പാ ഓര്‍മ്മിപ്പിച്ചു.

“തെരുവിലൂടെ നടന്നുപോകുന്ന വേളയില്‍ വഴിയോരത്ത് ഭവനരഹിതനായ ഒരാള്‍ കിടക്കുന്നതു കണ്ടാല്‍ അയാളെ പരിഗണിക്കുക പോലും ചെയ്യാതെ നിങ്ങള്‍ ചിന്തിക്കുക, അയാള്‍ വീഞ്ഞു കുടിച്ചു കിടക്കുകയായിരിക്കും എന്നാണ്. അയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നല്ല നിങ്ങളുടെ ഹൃദയം എന്തുകൊണ്ടാണ് കഠിനമായി പോയത് എന്നാണ് നിങ്ങള്‍ ആദ്യം ചിന്തിക്കേണ്ടത്” – പാപ്പാ പറഞ്ഞു.

സ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖം, ദരിദ്രരോടും ആവശ്യക്കാരോടുമുള്ള കരുണയിലാണ്. അങ്ങനെയാണ് ഒരാള്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യനായി മാറുന്നത്. നല്ല അയല്‍ക്കാരന്റെ ഉപമ വിശദീകരിച്ച് സംസാരിക്കവേയാണ് മാര്‍പാപ്പാ ഇപ്രകാരം പറഞ്ഞത്. ഈ ഉപമ ക്രിസ്തീയജീവിതത്തിന്റെ തന്നെ പ്രതീകമായിരിക്കുന്നു. ഒരു ക്രിസ്തുവിശ്വാസി എപ്രകാരമാണ് പെരുമാറേണ്ടതെന്ന് ഈ ഉപമ വ്യക്തമാക്കുന്നുവെന്നും കാരുണ്യമാണ് ഈ ഉപമയുടെ കാതല്‍ എന്നും പാപ്പാ വ്യക്തമാക്കി. ആവശ്യക്കാരെ കണ്ടിട്ടും നമ്മുടെ ഹൃദയത്തില്‍ ദയ ഉണരുന്നില്ലെങ്കില്‍ നമുക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കണം എന്നും പാപ്പാ പറഞ്ഞു.

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പാണ് പാപ്പാ ഈ സന്ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.