യേശുവിനെ ശ്രവിക്കാനും അവിടുത്തെ ആശ്രയിക്കാനും മടിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ

യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുതെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ പതറിപ്പോകുകയും ചഞ്ചലമായ വിശ്വാസത്താല്‍ ദുര്‍ബലമാവുകയും ചെയ്തേക്കാമെങ്കിലും യേശുവിലുള്ള ആശ്രയത്വം നാം ഒരിക്കലും കൈവിടരുതെന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ കഴുകന്മാരുടെ ചിറകുകളില്‍ വിശ്രമിക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് ഉയരുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

വി. ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തില്‍ വച്ച് കഴിഞ്ഞ ദിവസം നല്‍കിയ സന്ദേശത്തില്‍ പാപ്പാ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചിരിന്നു. യേശുവിനെ ശ്രവിക്കാനുള്ള ക്ഷണം പ്രാര്‍ത്ഥനയില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്നുവെന്നും പ്രാര്‍ത്ഥന മാത്രമാണ് പ്രകാശത്തിന്റെയും ശക്തിയുടെയും ഏക ഉറവിടമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

അതുപോലെ തന്നെ ക്രിസ്തു നമുക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനയെക്കുറിച്ച് മറന്നുപോകരുതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. മനുശ്യരക്ഷയ്ക്കുവേണ്ടി അവിടുന്ന് സഹിച്ച പാടുപീഡകള്‍ പിതാവിന് കാണിച്ചുകൊണ്ട് ക്രിസ്തു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. നമ്മോടുള്ള സ്‌നേഹം കാണിക്കാന്‍ അവിടുന്ന് മുറുകെപ്പിടിച്ചിരിക്കുന്നവയാണ് ആ മുറിവുകള്‍. പരീക്ഷണങ്ങളുടെ സമയം, പാപത്തിന്റെ നിമിഷങ്ങള്‍ തുടങ്ങിയ അവസരങ്ങളിലെല്ലാം ക്രിസ്തു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു – പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.