ക്രൈസ്തവജീവിതം മൂല്യമുള്ളതാകുന്നത് എപ്പോഴെന്ന് വിശദമാക്കി മാര്‍പാപ്പ

മറ്റുള്ളവരോട് കരുണ കാട്ടുന്നതിലുള്ള കൃപയോടെയാണ് ക്രൈസ്തവജീവിതം ആരംഭിക്കുന്നതെന്ന് മാര്‍പാപ്പ. സ്വന്തം കഴിവുകളിലും കാര്യക്ഷമതയിലും പദ്ധതികളിലും സംവിധാനങ്ങളിലും മാത്രം ആശ്രയിക്കുകയാണെങ്കില്‍ നമുക്ക് അധികദൂരം പോകാനാവില്ല. ലോകത്തിന് എന്തെങ്കിലും പുതുതായി നല്‍കുവാനുള്ള കഴിവ് നേടാന്‍ ദൈവസ്‌നേഹത്തെ സ്വാഗതം ചെയ്താല്‍ മാത്രമേ സാദ്ധ്യമാകൂ – പാപ്പാ പറഞ്ഞു.

സാധാരണജീവിതത്തിലും അനുദിന ജീവിതത്തിലും ക്രിസ്തുവിന്റെ സാക്ഷികളായിത്തീരണം; അതിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതും. നീ ജീവിക്കുന്ന ഇടങ്ങളില്‍, കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, എവിടെയാണോ ആയിരിക്കുന്നത് അവിടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക – പാപ്പാ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന അനേകം വിശുദ്ധരുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വാതില്‍ക്കല്‍, ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുന്നവര്‍. അവരുടെ നിസ്സാരവും എന്നാല്‍ സ്‌നേഹപൂര്‍വ്വവുമായ പ്രവൃത്തികള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്നു – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.