സുഹൃത്തായി മാറുന്ന ദൈവം

ദൈവം സുഹൃത്താണ്, കൂട്ടുകക്ഷിയാണ്, മണവാളനാണ്. പ്രാര്‍ത്ഥനയിലൂടെ അവിടന്നുമായി ഉറ്റബന്ധം സ്ഥാപിക്കാനാകും – ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. യാചനകളുടെ ഒരു പട്ടിക തന്നെ അവിടുത്തെ മുന്നില്‍ വയ്ക്കാന്‍ യേശു ‘സ്വര്‍ഗ്ഗസ്ഥനായ പിതാവ’ എന്ന പ്രാര്‍ത്ഥനയില്‍ നമ്മെ പഠിപ്പിച്ചു. ദൈവത്തോട് നമുക്ക് എന്തും ചോദിക്കാം, എല്ലാം വിശദീകരിക്കാം, എല്ലാം പറയാം.

ദൈവവുമായുള്ള ബന്ധത്തിലുള്ള പോരായ്മ ഇതിനു ബാധകമല്ല. നമ്മള്‍ ദൈവത്തിന്റെ നല്ല സുഹൃത്തുക്കളല്ലായിരിക്കാം, നന്ദിയുള്ള മക്കളല്ലായിരിക്കാം, വിശ്വസ്ത പങ്കാളികളല്ലായിരിക്കാം. എന്നിരുന്നാലും അവിടുന്നു നമ്മുടെ നന്മ നിരന്തരം കാംക്ഷിക്കുന്നു. അതാണ് യേശു അന്ത്യഅത്താഴ വേളയില്‍ കാണിച്ചുതരുന്നത്.

ദൈവം വിശ്വസ്തനായ കൂട്ടുകക്ഷിയാണ്. മനുഷ്യന്‍ സ്‌നേഹത്തില്‍ നിന്നു പിന്മാറുമ്പോഴും അവിടുന്ന്, സ്‌നേഹം തന്നെ കാല്‍വരിയിലേക്കാണ് നയിക്കുന്നതെങ്കിലും, നിരന്തരം നന്മ കാംക്ഷിക്കുന്നു. ദൈവത്തിനു നമ്മോടുള്ള ക്ഷമ ഒരു പിതാവിന്റേതാണ്, നമ്മെ അത്യധികം സ്‌നേഹിക്കുന്ന പിതാവിന്റേതാണ്. അവിടുന്നു നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നു. മൃദുലമായും ഏറെ സ്‌നേഹത്തോടും കൂടെയാണ് അവിടുന്നു നമ്മുടെ ഹൃദയത്തില്‍ മുട്ടുന്നത് – പാപ്പാ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.